KSDLIVENEWS

Real news for everyone

നായയെ കാറിൽ കെട്ടിവലിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

SHARE THIS ON

കാക്കനാട്: തെരുവുനായെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫി​െന്‍റ ലൈസന്‍സ് മൂന്നുമാസത്തേക്കും വാഹന പെര്‍മിറ്റ് ഒരുമാസത്തേക്കും സസ്​പെന്‍ഡ്​ ചെയ്​തു. എറണാകുളം ആര്‍.ടി.ഒ ബാബു ജോണിന്‍റെ നിര്‍ദേശപ്രകാരം പറവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്.

യൂസുഫിന് തിങ്കളാഴ്ച കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍നിന്നും ​ വിലക്കി. വിലക്ക്​ ലംഘിച്ചാല്‍ കടുത്ത ശിക്ഷനടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കുന്നുകര പഞ്ചായത്തിലെ ചാലാക്ക-കുത്തിയതോട് റോഡില്‍ കഴിഞ്ഞ 11ന്​ രാവിലെ 11ഓടെയാണ്​ സംഭവം. ഓടുന്ന കാറിന്‍റെ പിറകില്‍ നായെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ യൂസുഫിനെതിരെ വ്യാപക ജനരോഷമുയര്‍ന്നിരുന്നു. തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കുകയും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!