KSDLIVENEWS

Real news for everyone

കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

SHARE THIS ON

കാസർകോട്: കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു, നാലു പേര്‍ക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ രഥോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍പ്പെട്ടത്,



വാണിയം പാറ ഉദയഗിരിയിലെ രമേശന്‍ നളിനി ദമ്ബതികളുടെ മകന്‍ നിതേഷ് (22) ആണ് മരിച്ചത്. കുമ്പള ദേശിയ പാതയുടെ പണി നടക്കുന്ന ഷിറിയയിൽ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം,


കാറിലുണ്ടായിരുന്ന സഹോദരന്‍ ശ്രാവണ്‍ (14), വാണിയംപാറയിലെ രക്ഷിത് (25), അഭിഷേക് (24), ലോകേഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ രക്ഷിത്, അഭിഷേക് എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!