KSDLIVENEWS

Real news for everyone

പിടിച്ചെടുത്ത കപ്പല്‍ ഇറാൻ വിട്ടയ്ക്കില്ല; നാവികര്‍ക്ക് മടങ്ങാൻ തടസ്സമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

SHARE THIS ON

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ നാവികർക്ക് മടങ്ങാൻ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങള്‍. കപ്പല്‍ നിയന്ത്രിക്കാൻ തല്‍ക്കാലം ഇവരുടെ സാന്നിധ്യം ആവശ്യമാണ്. ട്രെയിനിയായത് കൊണ്ടാണ് വനിതാ ജീവനക്കാരിയെ ആദ്യം മടക്കി എത്തിച്ചത്. അതേസമയം, പിടിച്ചെടുത്ത കപ്പല്‍ ഇറാൻ വിട്ടയ്ക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജീവനക്കാരെയെല്ലാം മോചിപ്പിക്കാം എന്നാണ് ഇറാൻ അറിയിച്ചിട്ടുള്ളത്. അതിനിടെ, മധ്യേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നല്‍കിയതായി ഇറാൻ സ്ഥാനപതി നേരത്തെ അറിയിച്ചിരുന്നു. 16 ഇന്ത്യാക്കാർക്കും അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി. ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആൻ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!