KSDLIVENEWS

Real news for everyone

ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം

SHARE THIS ON

ദുബായ്: ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച നിയന്ത്രണം ഏപ്രില്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ തുടരും.

മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വിമാനങ്ങള്‍ പുറപ്പെടുന്നതിന് നിയന്ത്രണം തടസ്സമാകില്ല. എയര്‍ ഇന്ത്യ ദുബായ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളെ നിയന്ത്രണം ബാധിച്ചേക്കില്ല.

ഈ മാസം 21 വരെ ടിക്കറ്റ് എടുത്തവര്‍ക്ക് മാറ്റി നല്‍കും. കേരളത്തില്‍ കൊച്ചിയില്‍നിന്ന് മാത്രമാണ് എയര്‍ഇന്ത്യ ദുബായ് സര്‍വീസ് നടത്തുന്നത്. സ്പൈസ് ജെറ്റ് ദുബായ് സര്‍വീസുകള്‍ ഫുജൈറയിലേക്ക് മാറ്റിയിട്ടുണ്ട്. ഡല്‍ഹി, അഹമ്മദാബാദ്, പുണെ, മുംബൈ വിമാനങ്ങള്‍ ദുബായ്ക്ക് പകരം ഫുജൈറ വഴിയാക്കും. ഇന്ത്യക്കാര്‍ ദുബായ് വഴിയുള്ള വിമാനയാത്ര മാറ്റിവെക്കണമെന്ന് യു.എ.ഇ. ഇന്ത്യന്‍ എംബസി അറിയിച്ചു.

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ സഹായത്തിന് വിളിക്കാം. ഫോണ്‍ 00971 50 1205172, 0097156 9950590, 00971 50 7347676, 00971 58 5754213″

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!