KSDLIVENEWS

Real news for everyone

പിണറായി സര്‍ക്കാരിന്റെ  സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

SHARE THIS ON

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ അഞ്ഞൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്.
ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും, ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം എന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. തൃശൂരിലെ ചികിത്സാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്.
അനിൽ തോമസ് എന്ന അഭിഭാഷകനും, ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ എന്നിവർ ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയും ഇന്ന് കോടതി പരിഗണിക്കും. നാളെയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ചാണ് ചടങ്ങ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!