KSDLIVENEWS

Real news for everyone

മന്ത്രിസ്ഥാനം പത്തനംതിട്ടക്ക് ലഭിച്ച അംഗീകാരം: വീണാ ജോര്‍ജ്

SHARE THIS ON

തിരുവനന്തപുരം മന്ത്രിസഭയുടെ ഭാഗമാകാന്‍ നിയോഗിക്കപ്പെട്ടത് വലിയ ഉത്തരവാദിത്തമാണ്. അതിനെ വലിയ ജാഗ്രതയോടെ കാണുന്നു. പത്തനംതിട്ട ജില്ലക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് വീണാ ജോര്‍ജ് എം എല്‍ എ പറഞ്ഞു. വീണയെ ആരോഗ്യ വകുപ്പ് മന്ത്രിയായി പാര്‍ട്ടി തീരുമാനിച്ചതായുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
ഏത് വകുപ്പ് തന്നാലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. #veena jorge   പുതിയ സാഹചര്യത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം. ഏത് വകുപ്പ് ലഭിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!