KSDLIVENEWS

Real news for everyone

ആലുവയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത മൂന്നുവയസ്സുകാരിയെ കാണാതായി; CCTV ദൃശ്യം പുറത്ത്

SHARE THIS ON

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് കാണാതായത്. കല്ല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നു. അതേസമയം ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്.

പുത്തന്‍കുരിശ് പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്. ആലുവകേന്ദ്രീകരിച്ചാണ് തിരച്ചില്‍. അമ്മയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുട്ടിയും അമ്മയും നടന്നുനീങ്ങുന്ന നിര്‍ണായകദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടി കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത് പിങ്ക് ടോപ്പും നീല ജീന്‍സുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!