വായനയുടെ വസന്ത കാലം മലയാളിക്ക് സമ്മാനിച്ചയാളാണ് പി.എൻ പണിക്കർ
ഡോ. അംബികാസുതൻ മാങ്ങാട്

വായനയുടെ വസന്ത കാലം മലയാളിക്ക് സമ്മാനിച്ചയാളാണ് പി.എൻ പണിക്കർ
ഡോ. അംബികാസുതൻ മാങ്ങാട്
കാസർകോട്: അക്ഷര കേരളത്തിന്റെ ശില്പിയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതവുമായ പി.എൻ.പണിക്കർ മലയാളിക്ക് വായനയുടെ വസന്ത കാലം സമ്മാനിച്ച ഒരു വ്യക്തി ആണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു.
അദ്ദേഹം പടുത്തുയർത്തിയ ഗ്രന്ഥശാലകൾ കേരളത്തിൽ അദ്ദേഹത്തിന്റെ സ്മാരകങ്ങൾ ആയി ഉയർന്നു നിൽക്കുകയാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെ ആണ്.
വായനാദിനത്തോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറം സംഘടിപ്പിച്ച വിദ്യാർത്ഥികളുമായുള്ള ഓൺലൈൻ സംവാദത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ വായനാദിന സന്ദേശം നൽകി.
ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറർ അബൂബക്കർ പാറയിൽ, കരിവെള്ളൂർ വിജയൻ, സി.എച്ച്. സുബൈദ, അബ്ദുൽ സലാം,
ടി. കെ.ജനനി, സക്കീന അബ്ബാസ്, സി.പി.വി. വിനോദ്‌കുമാർ,ഹനീഫ കടപ്പുറം, മാധവൻ മാട്ടുമ്മൽ, അംബിക സുനിൽ, ടി.തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.
അംബികാസുതൻ മാങ്ങാടിന്റെ ‘ പ്രാണവായു’ എന്ന ചെറുകഥയെ ആസ്പദമാക്കി ആയിരുന്നു മത്സരം.
ഹൈ സ്കൂൾ വിഭാഗത്തിൽ ഗോപിക സി.എസ് (നവജീവൻ ഹൈ സ്കൂൾ ബദിയടുക്ക), കബനി വിനോദ് (ജി.വി.എച്ച്. എസ്.എസ്.കയ്യൂർ), നിഹാരിക (ജി.എഫ്.വി. എച്ച് എസ്.എസ്.ചെറുവത്തൂർ) എന്നിവരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംഗീത എം (ചട്ടഞ്ചാൽ എച്ച്. എസ്.എസ്), പൂജന്യ എം (ജി വി.എച്ച്. എസ്.എസ്. മുള്ളേരിയ), ജ്യോത്സ്ന (ഡോ. അംബേദ്കർ എച്ച്. എസ്. എസ്. കോടോത്ത്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

