KSDLIVENEWS

Real news for everyone

വൈറലായി ‘റൈഡർ രാഹുൽ’; പാംഗോങ്ങിലേക്ക് ബൈക്ക് ഓടിച്ച് രാഹുൽ ഗാന്ധി

SHARE THIS ON


ലേ∙ ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിലെത്തിയ രാഹുൽ ഇന്നു രാവിലെയാണ് ലേയിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള പാംഗോങ് തടാകത്തിലേക്ക് ഏതാനും പേർക്കൊപ്പം ബൈക്ക് യാത്ര നടത്തിയത്.

‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു

രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജൻമദിനമാണ് ഞായറാഴ്ച. അന്ന് രാഹുൽ പാംഗോങ് തടാകക്കരയിൽ ചെലവഴിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 2019ൽ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനുശേഷം രാഹുൽ ആദ്യമായി ലഡാക്കിലേക്ക് നടത്തുന്ന യാത്രയാണിത്. ഇന്നു മടങ്ങാനായിരുന്നു തീരുമാനമെങ്കിലും യാത്ര 25 വരെ നീട്ടിയതായി കോൺഗ്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!