KSDLIVENEWS

Real news for everyone

ദേശീയപാതയിൽ നീലേശ്വരം മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണിക്ക് വഴിയൊരുങ്ങുന്നു ;
ദേശീയപാത അതോറിറ്റി– എൻഎച്ച്എഐയാണ് ഇതിനായി എസ്റ്റിമേറ്റ് തയാറാക്കിയത്.

SHARE THIS ON

നീലേശ്വരം ദേശീയപാതയിൽ നീലേശ്വരം മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണിക്ക് വഴിയൊരുങ്ങുന്നു ദേശീയപാത അതോറിറ്റി- എൻഎച്ച്എഐയാണ് ഇതിനായി എൻറ്റിമേറ്റ് തയാറാക്കിയത് . പക്ഷെ ഒരു വർഷത്തിൽ അധികമായി പൊട്ടിത്തകർന്നു കിടക്കുന്ന ഈ ഭാഗത്തെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടും വിധമാകുമോ ഈ അറ്റകുറ്റപ്പണിയെന്നു വ്യക്തമായിട്ടില്ല . അടുത്തയാഴ്ച തന്നെ ഇതിന്റെ ടെൻഡർ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത് . പടന്നക്കാട് മേഖലയിലാണെങ്കിൽ സ്ഥിതി രൂക്ഷമാണ് . അശ്രദ്ധമായി കിടക്കുന്ന ഒരു ഉൾനാടൻ റോഡിലും ദയനീയമാണ് പടന്നക്കാട് മേൽപ്പാലത്തിലേക്കു നീലേശ്വരത്തു നിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ സ്ഥിതി . കേരള പിഡബ്ലഡിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ദേശീയപാത വിഭാഗത്തിനായിരുന്നു ചട്ടഞ്ചാൽ മുതൽ നീലേശ്വരം വരെയുള്ള ദേശീയപാതയുടെ ചുമതല . കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം 2020 മെയ് 12 ന് ഈ ഭാഗം കേന്ദ് എൻഎച്ച്എഐയുടെ നിയന്ത്രണത്തിലായി . എന്നിട്ടും പടന്നക്കാട് മേൽപ്പാലത്തിനു സമീപത്തെ 90 മീറ്റർ നീളത്തിലുള്ള റോഡ് കോൺക്രീറ്റ് ചെയ്തുയർത്തി ഇരുവശത്തും ബസ് ബേയും ഒരുക്കാൻ 52 ലക്ഷം രൂപയുടെ പദ്ധതിക്ക് സംസ്ഥാന എൻഎച്ച്എഐ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!