KSDLIVENEWS

Real news for everyone

കാസർഗോഡ് ജനറല്‍ ആശുപത്രിയെ വീണ്ടും കോവിഡ് ആശുപത്രിയാക്കാന്‍ നീക്കം ; പ്രതിഷേധമറിയിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

SHARE THIS ON

കാസർഗോഡ് : കാസർഗോഡ് ഗവൺമെന്റ് ജനറൽ ആശുപത്രിയെ വീണ്ടും കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് വിലയിരുത്തിയാണ് ജില്ലാ ഭരണകൂടവും സർക്കാരും നൂറുകണക്കിന് സാധാരണ രോഗികൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയെ കോവിഡ് സെന്ററാക്കാനുള്ള നീക്കം നടത്തുന്നത്.
കോവിഡ് 19 സ്ഥിരീകരിച്ചവരെ ചികിൽസിക്കുന്നതിനു നേരത്തെ ഒരിക്കൽ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിയും പീഡിയാട്രിക്കും മാറ്റിയതായിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങൾ അനുഭവിച്ച ദുരിതം താങ്ങാവുന്നതിലേറെയായിരുന്നു. അതിർത്തി അടഞ്ഞുകിടന്ന സമയമായിരുന്നതിനാൽ മംഗലാപുരത്തെ ആശുപത്രികളിൽ എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ സ്ഥിതിയിൽ ഇന്നും വലിയ മാറ്റം വന്നിട്ടില്ല. മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ പാവപ്പെട്ട ജനങ്ങളുടെ ഏക ആശ്രയമാണ് കാസർകോട് ജനറൽ ആശുപത്രി. മാസം 300 ലധികം പ്രസവം ഇവിടെ നടക്കുന്നു. ദിവസം 500 ലധികം ഒ.പിയുണ്ട്. ഏറ്റവും കൂടുതൽ അപകടങ്ങളും അപകടമരണങ്ങളും നടക്കുന്ന മേഖലയിലാണ് കാസർകോട് ജനറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയാൽ ജനങ്ങൾ സഹിക്കേണ്ടിവരുന്ന അസഹനീയമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തേ മതിയാകൂ. കാസർകോട് മണ്ഡലത്തിൽ തന്നെ ബദിയഡുക്ക ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ കോവിഡ് ആശുപത്രി ഉള്ളപ്പോൾ എന്തിനാണ് കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നതെന്നും മെഡിക്കൽ കോളേജിൽ തന്ന കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് അഭിമാക്യമെന്നും എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.മാത്രവുമല്ല ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ നിധിയിൽ നിന്ന് ലഭിച്ച 60 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 550 ബെഡ് കോവിഡ് ആശുപത്രിയുടെ താക്കോൽ ഈ മാസം 9 നാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. ഇത്രയും സംവിധാനങ്ങൾ ഉള്ള സാഹചര്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!