KSDLIVENEWS

Real news for everyone

ലോകകപ്പ് ട്വിറ്ററില്‍ കാണാമെന്ന് മസ്ക്; പ്രതിസന്ധികള്‍ക്കിടയിലും പുതിയ പ്രഖ്യാപനം

SHARE THIS ON

ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വമ്ബന്‍ പ്രഖ്യാപനവുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജീവനക്കാരെ പിരിച്ചുവിട്ടും ഓഫീസുകള്‍ അടച്ചുപൂട്ടിയുമുള്ള മസ്കിന്‍റെ ഇടപെടലുകള്‍ കണ്ട് ലോകം ആശങ്കപ്പെടുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക് എത്തിയിരിക്കുന്നത്.

ലോകകപ്പിലെ ആദ്യ കളി നിങ്ങള്‍ക്ക് ട്വിറ്ററില്‍ കാണാമെന്നാണ് മസ്കിന്‍റെ വാഗ്ദാനം, മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.

മസ്ക് ശതകോടികള്‍ മുടക്കി ട്വിറ്റര്‍ സ്വന്തമാക്കിയത് അത് പിരിച്ചുവിടാനാെന്നും, ലോകകപ്പ് നാളുകളില്‍ ട്വിറ്റര്‍ വന്‍ തകര്‍ച്ച നേരിടുമെന്നും നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി മസ്ക് എത്തുന്നത്.

”ലോകകപ്പിലെ ആദ്യ മത്സരം ഞായറാഴ്ചയാണ്! മികച്ച കവറേജിനും തത്സമയ കമന്‍ററിക്കുമായി ട്വിറ്റര്‍ ഉപയോഗിക്കൂ…”. ട്വിറ്റര്‍ മേധാവി കൂടിയായ ഇലോണ്‍ മസ്ക് ട്വിറ്ററില്‍ക്കൂടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കളിയുടെ ലൈവ് സ്ട്രീമിങ് ആണോ അതോ പ്രതിസന്ധികള്‍ക്കിടയിലും അപ്ഡേറ്റുകള്‍ മുടങ്ങാതെ കൃത്യമായി എത്തിക്കുമെന്നാണോ മസ്ക് ഉദ്ദേശിച്ചതെന്ന ആശയക്കുഴപ്പത്തിലാണ് ഫോളോവേഴ്സ്.

അതേസമയം ട്വിറ്ററില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയല്‍ റോത്ത്, റോബിന്‍ വീലര്‍ എന്നിവര്‍ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. സബ്സ്ക്രിപ്ഷന്‍ വഴി കൂടുതല്‍ പണം എത്തിയില്ലെങ്കില്‍ പ്രശ്നം വര്‍ധിക്കുമെന്ന് ഇലോണ്‍ മസ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്യേണ്ട സാഹചര്യമാണെന്നും മസ്ക് അറിയിച്ചു.

ആഴ്ചയില്‍ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് ട്വിറ്റര്‍ ജീവനക്കാര്‍ക്കുള്ള മസ്കിന്‍റെ പുതിയ നിബന്ധന. ആഗോള സമ്ബദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്‍റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടര്‍ന്ന് ലാഭമുണ്ടാക്കാനും കമ്ബനി ഉദ്ദേശിക്കുന്നുണ്ട്.

വ്യാഴാഴ്ച ട്വിറ്ററിന്‍റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലിയ കിസ്‌നര്‍ രാജിവച്ചിരുന്നു. ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ കീറന്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ മരിയാനെ ഫോഗാര്‍ട്ടി എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു. കൂട്ടരാജിയെ തുടര്‍ന്ന് ട്വിറ്ററിനെ ‘അഗാധമായ ആശങ്കയോടെ’ വീക്ഷിക്കുകയാണെന്ന് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍, അടുത്ത വര്‍ഷം കമ്ബനിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകുമെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!