ജില്ലയിൽ കോവിഡ് വാക്സിൻ കുത്തിവെയ്പ് നാലാം ദിവസത്തിലേക്ക്

കാസർകോട് : കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നാലാം ദിവസത്തേക്കു കടന്നു . ജനറൽ ആശുപത്രിയിൽ ഇന്നലെ വരെ 150 ആരോഗ്യ പ്രവർത്തകർക്കു വാക്സിൻ കുത്തിവച്ചു . ജില്ലയിൽ ഗവൺമെന്റ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലായി 1142 ജീവനക്കാരാണുള്ളത് . വാക്സിൻ കുത്തിവെയ്ക്ക് വിജയിപ്പിക്കാൻ റോട്ടറി , ഐ എം എ , കെ ജി എം എ സംഘടനകൾ ജനറൽ ആശുപത്രി പരിസരത്ത് സ്വാഗത കമാനങ്ങൾ ഉയർത്തിയിട്ടുണ്ട് .

