KSDLIVENEWS

Real news for everyone

ബൈക്കിലെത്തി മാല കവരുന്ന യുവാവ് പിടിയിൽ

SHARE THIS ON

കാഞ്ഞങ്ങാട് ∙ ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്നു മാല പൊട്ടിക്കൽ പതിവാക്കിയ യുവാവിനെ പൊലീസ് പൊക്കി. മാണിക്കോത്ത് മഡിയൻ സ്വദേശി മുഹമ്മദ് നിസാമുദ്ദീനെ(21) ആണു ഹൊസ്ദുർഗ് എസ്ഐ കെ.പി.സതീഷും സംഘവും അറസ്റ്റ് ചെയ്തത്. സന്ധ്യാ സമയത്തു നടന്നു പോകുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്നാണ് ഇയാൾ മാല പൊട്ടിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് പടന്നക്കാട് എസ്എൻഎ യുപി സ്കൂളിനു സമീപത്തെ ദിനേശ് ബീഡി തൊഴിലാളി ഓമനയുടെ കഴുത്തിൽ നിന്നു രണ്ടരപ്പവൻ തൂക്കമുള്ള സ്വർണ മാല കവർന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലിൽ രണ്ടാഴ്ച മുൻപു നെല്ലിക്കാട്ട് വച്ചു ദിനേശ് ബീഡി തൊഴിലാളിയായ എം.ശാരദയുടെ 5 പവൻ സ്വർണമാല മോഷ്ടിച്ചതും ഇയാളാണെന്നു സമ്മതിച്ചു. ഇതിനു പുറമേ ചാലിങ്കാലിലെ കുടുംബശ്രീ പ്രവർത്തക വി.വി.ഗീതയുട നാലരപ്പവൻ മാലയും സമാന രീതിയിൽ ബൈക്കിലെത്തി പൊട്ടിച്ചിരുന്നു. ഇതിനു പിന്നിലും ഇയാള്‍ തന്നെയാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!