KSDLIVENEWS

Real news for everyone

കാസർകോടിന്റെ വികസനകാര്യത്തിൽ ജനപ്രതിനിധികളുടെ സംഘടിതമായ കൂട്ടായ്മ അനിവാര്യം: നിയുക്ത എം എൽ എ എൻ.എ.നെല്ലിക്കുന്ന്

SHARE THIS ON

*കാസർഗോഡ്:* നാടിന്റെ സമഗ്ര വികസനത്തിനും,ജനക്ഷേമകരമായ കാര്യത്തിനും, ജനപ്രതിനിധികളുടെ സംഘടിതമായ കൂട്ടായ്മ അനിവാര്യമെന്ന് നിയുക്ത എം എൽ എ എൻ.എ നെല്ലികുന്ന് പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനകാര്യങ്ങളിൽ രാഷ്ട്രീയത്തിന് അതിഥമായി പ്രവർത്തനം, തങ്ങളുടെ മേഖലളകളിൽ നടത്താനും,വർത്തമാനകോവിഡിന്റെ രൂക്ഷമായ കാലത്ത് ജനസേവനപ്രവർ ത്തങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലോക്ക് പ്രസിഡന്റ് സി. എ സൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി എ അഷ്‌റഫ് അലി സ്വാഗതം പറഞ്ഞു,ചടങ്ങിൽ സ്റ്റാഡിങ്ങ് കമിറ്റി ചെയർ മാൻമാരായ അഷ്‌റഫ് കർള,ഷമീമ അൻസാരി, സകീന അബ്ദുല്ല., ഹനീഫ,ജെയിംസ്, ജമീല അഹമദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!