KSDLIVENEWS

Real news for everyone

അഹമ്മദ് ദേവർകോവിലിന്റെ മന്ത്രി സ്ഥാനം , ഐ.എൻ.എൽ- ഐ.എം.സി.സി അജാനൂർ പഞ്ചായത്ത് പ്രവർത്തകർ ബിരിയാണി വിതരണം ചെയ്തു

SHARE THIS ON

അജാനൂർ : രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന പാർട്ടിയാണ് ഐ എൻ എൽ . കഴിഞ്ഞ 27 വർഷത്തിന് ശേഷമാണ് നാഷണൽ ലീഗിന്റെ മുന്നണി പ്രവേശനം സാധ്യമായത് . തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ പാർട്ടിക്ക് നിയമസഭയിലും മികച്ച വിജയമാണ് കരസ്ഥമാക്കാൻ സാധിച്ചത് . മുസ്ലിം ലീഗിന്റെ കുത്തക സീറ്റായ കോഴിക്കോട് സൗത്ത് പിടിച്ചെടുക്കുകയും , തുറമുഖ വകുപ്പ്‍ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ സത്യ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്ന സന്തോഷത്തിലാണ് ഇന്ത്യൻ നാഷണൽ ലീഗ് പ്രവർത്തകർ .

ഇരുപത്തേഴു വർഷം ആത്മാർത്ഥതയോടെയും , ക്ഷമയോടെയും , ആദർശവും നിലപാടും ഉയർത്തിപ്പിടിച്ച നാഷണൽ ലീഗ് പ്രവർത്തകർക്ക് കാലം നൽകിയ സമ്മാനമാണ് അഹമ്മദ് ദേവർകോവിലിന്റെ മന്ത്രി സ്ഥാനം എന്ന് ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം പറഞ്ഞു .

കേരളത്തിലും പ്രവാസ ലോകത്തും മധുരം വിതരണം ചെയ്‌തും , ഭക്ഷണം വിതരണം ചെയ്‌തും സന്തോഷം പങ്കു വെക്കുകയാണ് പ്രവർത്തകർ . ഇതിന്റെ ഭാഗമായി ഐ.എൻ.എൽ ഐ.എം.സി.സി അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ ബിരിയാണി വിതരണം ചെയ്തു . അഞ്ഞൂറോളം ഭക്ഷണ പൊതിയാണ് വിതരണം ചെയ്തത് . ഐ എൻഎൽ സീനിയർ നേതാക്കളായ പാറകാറ്റ് കുഞ്ഞഹമ്മദ് ഹാജി , എൽ കുഞ്ഞഹമ്മദ് ഹാജി എന്നിവർ ചേർന്ന് വിതരണോത്ഘാടനം നടത്തി .

മാട്ടുമ്മൽ ഹസ്സൻ , കെസി മുഹമ്മദ് കുഞ്ഞി ,സി എച്ച് ഹസൈനാർ , ഗഫൂർ ബാവ , സത്താർ കാഞ്ഞിരയിൽ , സി പി ഇബ്രാഹിം , ഷഫീക് കൊവ്വൽപ്പള്ളി , യു വി ഹുസൈൻ , അബ്ദുൽ റഹ്മാൻ കൊളവയൽ , ഷാഫി തെക്കേപ്പുറം , എൽ സുലൈഖ , ഫൗസിയ ശരീഫ് , നന്മ മരം അംഗങ്ങളായ ഹരി നോർത്ത് കോട്ടച്ചേരി , സലാം കിസ്സ തുടങ്ങിയവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!