KSDLIVENEWS

Real news for everyone

അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതിയത്’; പോരുമുറുക്കി ജലീലും റബ്ബും

SHARE THIS ON

മലപ്പുറം: സോഷ്യല്‍മീഡിയയില്‍ പോരുമുറുക്കി മുന്‍മന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും.

കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തര്‍ക്കം തുടങ്ങിയത്. ‘ആര്‍ക്കെങ്കിലും വാങ്ങാനും വില്‍ക്കാനും മുസ്ലിം ലീ​ഗ് വാണിയംകുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അര്‍ഥം, ചെലര്‍ക്ക് തിരിയും, ചെലര്‍ക്ക് തിരിയില്ല’- എന്ന് കെ ടി ജലീല്‍ പോസ്റ്റിട്ടു. പിന്നാലെ മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാന്‍ കൂടുപോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശക്കുവേണ്ടി പോലും കടിപിടി കൂടുച്ച ചില വളര്‍ത്തമൃ​ഗങ്ങളുണ്ട്. അവെയെയോര്‍ത്ത് സഹതാപം മാത്രം. ചെലോല്‍ക്ക് തിരീം, ചെലോല്‍ക്ക് തിരീല’- എന്നായിരുന്നു അബ്​ദുറബ്ബിന്റെ പോസ്റ്റ്.

ഇതിന് മറുപടിയായി കെ ടി ജലീല്‍ വീണ്ടും രം​ഗത്തെത്തി. ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്‍്റെ പേര് മാറ്റിയത്. തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?- എന്നായിരുന്നു കെ ടി ജലീലിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!