KSDLIVENEWS

Real news for everyone

ഭാരത് ബന്ദ് ആഹ്വാനത്തില്‍ കനത്ത ജാഗ്രത; രാജ്യത്ത് റദ്ദാക്കിയത് 530 ട്രെയിനുകള്‍

SHARE THIS ON

ഭാരത് ബന്ദ് ആഹ്വാനത്തെ തുടർന്ന് റാഞ്ചി ഹതിയ റെയിൽവേ സ്റ്റേഷനിൽ റദ്ദാക്കിയ ട്രെയിനുകൾ നിർത്തിയിട്ടിരിക്കുന്നു |ഫോട്ടോ:PTI

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരെയുള്ള വ്യാപകപ്രതിഷേധത്തിനും ബന്ദ് ആഹ്വാനത്തിനുമിടെ കനത്ത ജാഗ്രതാനിര്‍ദേശം. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി.null

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള നോയിഡയിലേക്കും ഗുരുഗ്രാമിലേക്കും പോകുന്ന വാഹനങ്ങളില്‍, പോലീസിന്റെ സുരക്ഷാ പരിശോധനകളെ തുടര്‍ന്ന് വന്‍ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെട്ടു. ബിഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടുകയും ഒമ്പത്,11 ക്ലാസുകളുടെ പരീക്ഷ നീട്ടിവെക്കുകയും ചെയ്തു.

അഗ്നിപഥ് പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 530 ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നതായി റെയില്‍വേ അറിയിച്ചു. പത്തോളം ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ അനുഭവപ്പെട്ട ട്രാഫിക് ജാം

അഗ്നിപഥിനെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തി. ആദ്യം, ഈ പദ്ധതിയെക്കുറിച്ച് പാര്‍ലമെന്റിലും യുവാക്കളോടും ചര്‍ച്ച ചെയ്യട്ടേയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ‘കാവി ക്യാമ്പ്’ സ്വന്തം സായുധ കേഡറിന്റെ അടിത്തറ വികസിപ്പിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!