KSDLIVENEWS

Real news for everyone

മരിച്ചത് ഹൃദയസ്തംഭനം മൂലം; മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സുരേഷിന്റെ ബന്ധു

SHARE THIS ON

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ കാരക്കോണം സ്വദേശി സുരേഷ് (54) മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് സുരേഷിന്റെ ബന്ധു അനില്‍കുമാര്‍. ശസ്ത്രക്രിയയില്‍ കാലതാമസമുണ്ടായോ എന്നതില്‍ തെളിവില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധു പറഞ്ഞു.

‘ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രോഗി മരിച്ചതിൽ വീഴ്ചയുണ്ടായില്ലെന്നും രോഗിയെ സജ്ജമാക്കുന്നതിനുളള സമയം മാത്രമേ എടുത്തിട്ടുളളുവെന്നും നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. സുരേഷിനെ വീട്ടില്‍ നിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുളള സങ്കീര്‍ണതയാണ് മരണകാരണമെന്നും ഡോക്ടർമാര്‍ വിശദീകരിച്ചു’ അനില്‍കുമാര്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്ന് പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!