KSDLIVENEWS

Real news for everyone

ട്രഷറി ഓൺലൈൻ സംവിധാനം ആധുനിക ബാങ്കുകളോട് കിടപ്പിടിക്കുന്ന വിധത്തിൽ ശക്തിപ്പെടുത്തും: ധനകാര്യ വകുപ്പ് മന്ത്രി

SHARE THIS ON



ചട്ടഞ്ചാല്‍ : സബ്ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കുന്ന വിധത്തിൽ സർക്കാറിന്റെ ഖജനാവായ ട്രഷറികളുടെ ഓൺലൈൻ സേവനങ്ങളും സെക്യൂരിറ്റി, സെർവർ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു
ചട്ടഞ്ചാല്‍ സബ്ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. ട്രഷറികൾ ജനകീയമായി കൊണ്ടിരിക്കുകയാണ് ആധുനിക ബാങ്കുകളുടെ സൗകര്യങ്ങള്ളിലേക്ക് ട്രഷറികൾ ഉയർന്നു. 25 ട്രഷറികളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി സൗഹൃദവും വയോജനസൗഹദവ്യമായി ട്രഷറികളെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചട്ടഞ്ചാല്‍ ടൗണില്‍ 21 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്നത്. 106 ഡി ഡി ഒമാർ,581 പെൻഷനേഴ്സ് 1529 എംപ്ലോയിസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് 1980 ഫിക്സഡ് ഡെപോസിറ്റ് 2877സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എന്നിവയുടെ ബിസിനസാണ് പൊതുവേ ഉള്ളത്. 10 ജീവനക്കാരാണുള്ളത്. ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, ദേശീയപാതയ്ക്ക് സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷി, വയോജന സൗഹൃദം കൂടിയാണ് പുതിയ സബ് ട്രഷറി കെട്ടിടം .

ഇ ചന്ദ്രശേഖരൻ എം എൽ എ, ചടങ്ങിൽ അതിഥിയായി. കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ടി സി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് സുഫൈജ അബുബക്കർ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ബേഡഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെമീമ അൻസാരി,ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ മറിയ മാഹിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മധു മുതിയക്കാൽ,വി. രാജൻ, രാജൻ പെരിയ പ്രസിഡന്റ്,ഹുസ്സൈനാർ തെക്കിൽ, എൻ ബാബുരാജ്, മൊയ്തീൻ കുഞ്ഞി കളനാട് എന്നിവർ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!