KSDLIVENEWS

Real news for everyone

മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്;ബലാത്സംഗത്തിനിരയാക്കി

SHARE THIS ON

ഇംഫാല്‍: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ എതിര്‍ സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷഭീതിയായി.


സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സ്ത്രീകള്‍ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്‌നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു.


സ്ത്രീകള്‍ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അക്രമികള്‍ അവരെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാമെന്ന് ഐ.ടി.എല്‍.എഫ്. നേതാക്കള്‍ പറയുന്നു. സംഭവം പോലീസ് അന്വേഷിച്ചുവരുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ദേശീയ വനിതാകമ്മിഷനും ദേശീയ പട്ടികവര്‍ഗ കമ്മിഷനും അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.


JUST IN
46 min ago
കൊയിലാണ്ടിയില്‍ പോലീസ് മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ച ആള്‍ അക്രമാസക്തനായി

1 hr ago
രാഷ്ട്രീയമായി വഴിപിരിഞ്ഞപ്പോഴും സൗഹൃദം മുറിയാതെ

1 hr ago
സൂപ്പര്‍ താരങ്ങളെ റാഞ്ചി സൗദി, ഹെന്‍ഡേഴ്‌സണും മഹ്‌റെസും പ്രോ ലീഗിലേക്ക്

See More
സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മണിപ്പുര്‍ പോലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.


ഹൃദയം നുറുക്കുന്ന പീഡനവാര്‍ത്തകളാണ് മണിപ്പുരില്‍നിന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് കലാപത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേയ് മൂന്നുമുതല്‍ മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാണ്. 160-ലേറെപ്പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.

മണിപ്പുർ: ആറുലക്ഷം വെടിയുണ്ടകൾ മടക്കിനൽകാതെ കലാപകാരികൾ

ഇംഫാൽ: മണിപ്പുരിൽ പോലീസിന്റെ ആയുധപ്പുരയിൽനിന്ന് കാണാതായ ആറുലക്ഷം വെടിയുണ്ടകളും നാലായിരത്തോളം ആയുധങ്ങളും കലാപകാരികൾ മടക്കിനൽകിയില്ലെന്ന് പോലീസ്. ഇതിൽ 2900 ആയുധങ്ങൾ മാരകശേഷിയുള്ളതാണ്.

ഈസ്റ്റ് ഇംഫാലിലെ മണിപ്പുർ പോലീസ് ക്യാമ്പ്, ഇംഫാലിലെ മണിപ്പുർ റൈഫിൾസിന്റെ ക്യാമ്പ് എന്നിവയിൽനിന്ന് മേയിലാണ് ആയുധങ്ങൾ കാണാതായത്. ഇംഫാൽ താഴ്‍വരയിലുള്ള കലാപകാരികളുടെ പക്കലാണ് ഇതിൽ ഭൂരിഭാഗം ആയുധങ്ങളും. മലനിരകളിൽനിന്ന് ആക്രമണം നടത്തുന്നവരുടെ കൈയിൽ ഇതിൽ 5.31 ശതമാനം ആയുധങ്ങൾമാത്രമാണ് ഉള്ളതെന്ന് പോലീസ് അറിയിച്ചു.

മേഖലയിൽ നിരോധിത സംഘടനകളായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്.), പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.), കങ്‍ലേയ് യവോൾ കൻബാ ലുപ് (കെ.വൈ.കെ.എൽ.), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കങ്‍‍‍ലേയ്‌പാക് (പി.ആർ.ഇ.പി.എ.കെ.) എന്നിവ വീണ്ടും സജീവമാകുകയാണ്. ഇവർക്ക് സംസ്ഥാനത്ത് പിന്തുണ വർധിക്കുന്നതായാണ് വിവരം.

ഇംഫാൽ താഴ്‍വരയിൽ ആക്രമണം നടത്തുന്ന കലാപകാരികൾക്ക് പിന്തുണയുമായി നിരോധിച്ച മറ്റ് ഏഴ് പ്രധാന സംഘടനകൾകൂടി രംഗത്തെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യം

മെയ്ത്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാപഭൂമിയായ മണിപ്പുരിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് ജനവിഭാഗങ്ങൾ. പ്രാദേശിക ഭരണകൂടമോ ജനപ്രതിനിധികളോ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഫുവോൽജാങ് പ്രദേശത്തെ ജനങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റു ജനവിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സൈന്യം, സി.ആർ.പി.എഫ്., അസം റൈഫിൾസ് എന്നീ സേനകളെ വിന്യസിക്കണമെന്നാണ് ആവശ്യം. ഫുവോൽജാങ്ങിൽ കൂടാതെ ഗൂർഖാവിഭാഗം കൂടുതലുള്ള കാങ്പോക്പി, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലും ജനം സമാനാവശ്യം ഉന്നയിച്ചിട്ടുണ്ട്.

സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും 35-40 പേരടങ്ങുന്ന 165 സംഘങ്ങളാണ് കലാപഭൂമിയിലുള്ളത്. 100 അംഗങ്ങൾ വീതമുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്.) 57 കമ്പനിയും അതിർത്തിരക്ഷാസേനയുടെ 48 കമ്പനിയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (െഎ.ടി.ബി.പി.) നാല് കമ്പനികളും മണിപ്പുരിലുണ്ട്. മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 150-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!