KSDLIVENEWS

Real news for everyone

പ്രവാസികള്‍ക്ക് ആശ്വസിക്കാം ; കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ അറേബ്യ

SHARE THIS ON

ഷാര്‍ജ: കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള വിമാന ടിക്കറ്റുകള്‍ പ്രഖ്യാപിച്ച്‌ ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എയര്‍ അറേബ്യ.

കൊച്ചി അടക്കം 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്.

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. അതെ സമയം കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്. 320 ദിര്‍ഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക്.

കോയമ്ബത്തൂരേക്ക് 398 ദിര്‍ഹത്തിനും ബംഗളുരുവിലേക്ക് 450 ദിര്‍ഹത്തിനും അഹമ്മദാബാദിലേക്ക് 350 ദിര്‍ഹത്തിനും ഗോവയിലേക്ക് 600 ദിര്‍ഹത്തിനുമാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!