KSDLIVENEWS

Real news for everyone

താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

SHARE THIS ON

കോഴിക്കോട്: കാറുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേര്‍ന്ന് മുക്കം റോഡിലാണ് അപകടം നടന്നത്. മുക്കം ഭാഗത്തു നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ്‌ന(35), മിഷാര്‍ (4), സനല്‍ (23), ലുബാബ (15), മുജീബ് റഹ്‌മാര്‍ (43), ഫാത്തിമ ബത്തൂര്‍ (12), ഹിബ ഫാത്തിമ (14), ഖലീല്‍ (3) എന്നിവര്‍ക്കും ഓമശ്ശേരിയില്‍ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന കാറിലെ താമരശ്ശേരി പി സി മുക്ക് സ്വദേശികളായ സില്‍ (23), മുഹസിന്‍ (24) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!