കാസർഗോഡ് പഴയ ബസ്റ്റാന്റിലെ കടകളുടെ ചുമർ തുരന്ന് കവർച്ച

കാസർഗോഡ് : നഗരത്തിലെ മെഡിക്കൽ ഷോപ്പിലും പച്ചക്കറിക്കടയിലും ചുമർ തുരന്ന് കവർച്ച നടത്തി. തുരുത്തിയിലെ ടി.എ.അബ്ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ള താഹിറ മെഡിക്കലിലും അണങ്കൂറിലെ വിജയന്റെ ഉടമസ്ഥതയിലുള്ള കെ.ആർ.ആൻഡ് പച്ചക്കറി-പഴക്കടയിലുമാണ് കവർച്ച നടന്നത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരായ അബൂബക്കറും ബഷീറും കട തുറന്നപ്പോൾ മേശവലിപ്പ് തുറന്നതായും അവിടെ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടതായും കണ്ടു. തുടർന്ന് നോക്കിയപ്പോഴാണ് പിറകു വശത്തെ ചുമർ തുരന്നതായി കാണപ്പെട്ടത്.
പച്ചക്കറിക്കടയിൽനിന്ന് 6,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് കടക്കാവുന്ന രൂപത്തിൽ പിറകുവശത്തെ ചുമർ തുരന്ന നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

