ലണ്ടൻ – കൊച്ചി വിമാന സർവീസ് പുനരാരംഭിക്കില്ല , സർവീസുകൾ വീണ്ടും റദ്ദാക്കി

ലണ്ടന്‍ – കൊച്ചി വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി. ഈ മാസം 26 ന് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വന്ദേഭാരത് മിഷന്റെ ഒന്‍പതാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം. വിമാന സര്‍വീസുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു26,28, 30 തീയതികളില്‍ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കും മടക്ക സര്‍വീസില്‍ തിരിച്ച് നാട്ടിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയോ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന മുറയ്ക്കോ മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ.

