KSDLIVENEWS

Real news for everyone

എമിറേറ്റ്സിന് പുതിയ പൈലറ്റ് പരിശീലന കേന്ദ്രം; നിര്‍മാണ ചെലവ് 130 ദശലക്ഷം ഡോളര്‍

SHARE THIS ON

ദുബൈ വിമാനക്കമ്ബനിയായ ‘എമിറേറ്റ്സ്’ പൈലറ്റ് പരിശീലനത്തിനായി പുതിയ കേന്ദ്രം തുറക്കുന്നു. വിപുലമായ സംവിധാനങ്ങളോടു കൂടിയ കേന്ദ്രം അടുത്തവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യും. 135 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് എമിറേറ്റ്സ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ പൈലറ്റ് പരിശീലന കേന്ദ്രം തുറക്കുക. എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പൈലറ്റ് പരിശീലനത്തിനായുള്ള പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. കമ്ബനി സ്വന്തമാക്കാന്‍ പോകുന്ന എയര്‍ബസ് എ 350, ബോയിങ് 777 വിമാനങ്ങള്‍ പറത്താന്‍ പരിശീലിപ്പിക്കുന്ന ആറ് ഫുള്‍ ഫ്ലൈറ്റ് സിമുലേറ്റര്‍ ബേകള്‍ പുതിയ പരിശീലന കേന്ദ്രത്തിന്റെ പ്രത്യേകതയായിരിക്കും. അടുത്തവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുന്ന പുതിയ കേന്ദ്രത്തില്‍ ജൂണ്‍ മുതല്‍ A350 വിമാനത്തിലേക്കുള്ള പരിശീലനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്സിന്റെ നിലവിലുള്ള പൈലറ്റ് പരിശീലന സംവിധാനങ്ങളോട് ചേര്‍ന്ന് തന്നെയാവും പുതിയ കേന്ദ്രം നിര്‍മിക്കുക. ഫുള്‍ സിമിലേറ്ററിലെ പരിശീനത്തിന് മുന്നോടിയായി കോക്ക് പിറ്റ് അന്തരീക്ഷത്തില്‍ പ്രാഥമിക പരിശീലനം നേടാനും ഇവിടെ സൗകര്യമുണ്ടാകും. പൈലറ്റ് പരിശീലന ശേഷി വര്‍ഷം 54 ശതമാനം വര്‍ധിപ്പിക്കാനാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ കമ്ബനിയുടെ ഫുള്‍ ഫ്ലൈറ്റ് സിമിലേറ്ററുകളുടെ എണ്ണം 17 ആകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!