മർകസ് മൈമൻ പ്രാർത്ഥന സമ്മേളനം ഇന്ന് : വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി ഖത്വീബ് നഗർ

മൊഗ്രാൽ പുത്തൂർ: വിശുദ്ധ റമളാൻ പതിനൊന്നാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന ഇന്ന് കോട്ടക്കുന്ന് മർകസ് മൈമൻ കാമ്പസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് എത്തിച്ചേരുന്ന് വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇന്ന് (വ്യാഴം) രാത്രി 9 മണിക്കാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുക.സുലൈമാൻ സഖാഫി ദേശാംകുളം പ്രാരംഭ പ്രാർത്ഥന നടത്തും.സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ സംസ്ഥാന സെക്രെട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് അധ്യക്ഷത വഹിക്കും.അബ്ദുൽ റസാഖ് സഖാഫി സ്വാഗതം പറയും.പ്രാർത്ഥനയ്ക്കും പ്രതിജ്ഞക്കും സയ്യിദ് സൈനുദ്ദീൻ സഖാഫി അൽ ബുഖാരി കൂരിക്കുഴി തങ്ങൾ നേതൃത്വം നൽകും.ഉസ്മാൻ സഅദി പട്ടൊരി,അബ്ദുൽ സലാം സഅദി,സയ്യിദ് ബദറുദ്ദീൻ ഹാഷിം തങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.പുലര്‍ച്ചെ 3 ന് സമാപിക്കുന്ന പരിപാടിയില്‍ തസ്ബീഹ്, സ്വലാത്ത്, തഹ്‌ലീല്‍, ഹദ്ദാദ് റാതീബ്, തൗബ എന്നിവ നടക്കും.
സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങൾ,സയ്യിദ് സീതിക്കോയ തങ്ങൾ,ബാദുഷ ഹാദി സഖാഫി,അബ്ദുൽ ഖാദർ സഅദി പെരിയെടുക്ക,മുസ്തഫ ഹനീഫി ചൗക്കി,ഹകീം സഖാഫി മജൽ,അബ്ദുള്ള മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,നൗഫൽ സഖാഫി മൊഗർ,മഹ്ഷൂക് ഹിമമി,സൈനുദ്ദീൻ ഹിമമി,മുനീർ ഹാഷിമി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.അഡ്വ:ഹാഷിർ അബ്ബാസ് റസ്‌വി നന്ദി പറയും.

