KSDLIVENEWS

Real news for everyone

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

SHARE THIS ON

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച്‌ ചര്‍ച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ്യരായവരെ നിയമിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സംബന്ധിച്ച്‌ മുസ്‌ളീം സമുദായ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമനം പി. എസ്. സിക്ക് വിടണം എന്ന ആവശ്യം ഉയര്‍ന്നു വന്ന ഘട്ടങ്ങളിലൊന്നും എതിര്‍പ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് പി. എസ്. സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടര്‍ന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവര്‍ണര്‍ ഒപ്പുവച്ച്‌ നിയമം വന്ന ശേഷമാണ് നിയമനം പി. എസ്. സിക്ക് വിടരുതെന്ന ആവശ്യം ഉയര്‍ന്നത്. സബ്ജക്‌ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോഴും പി. എസ്. സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ നിലവിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകള്‍ പി. എസ്. സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് 2017 നവംബര്‍ 15ലെ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്ന വേളയില്‍ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവര്‍ക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചര്‍ച്ച ചെയ്യുമ്ബോള്‍ ഉണ്ടായത്. അതിനാലാണ് നിയമനിര്‍മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ളീം സംഘടനാ നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!