KSDLIVENEWS

Real news for everyone

ശ്രീനിവാസന്‍ വധം: ഗൂഢാലോചന മോര്‍ച്ചറിയുടെ പിന്നിലെ ഗ്രൗണ്ടില്‍, പ്രത്യാക്രമണം നേരിടാന്‍ മറ്റൊരു സംഘം

SHARE THIS ON

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കേസില്‍ 16 പ്രതികളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


കേസിലെ പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോപ്പലുര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പിന്നിലുള്ള ഗ്രൗണ്ടില്‍വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പിറ്റേദിവസം രാവിലെ കൊല്ലേണ്ട ആളെയും മറ്റും ഉറപ്പിച്ചു. ഇതില്‍ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും എ.ഡി.ജി.പി. പറഞ്ഞു.

പാലക്കാട് ജില്ലക്കാരായ ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസ് ഖാന്‍ എന്നിവരാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!