KSDLIVENEWS

Real news for everyone

പരിക്കില്‍ നിന്ന് മോചിതനായില്ല: ഐപിഎല്ലില്‍ ആര്‍.സി.ബിക്കെതിരെയും സഞ്ജു കളിക്കില്ല

SHARE THIS ON

ജയ്പൂർ: ഐപിഎല്ലില്‍ നിലനില്‍പ്പിനായി പോരാടുന്ന രാജസ്ഥാൻ റോയല്‍സിന് കനത്ത തിരിച്ചടി. പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ അടുത്ത മത്സരത്തിലും ക്യാപ്റ്റൻ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്.

ടീമിനൊപ്പം മലയാളി താരം ബെംഗളൂരുവിലേക്ക് യാത്രപോകില്ല. വ്യാഴാഴ്ചയാണ് രാജസ്ഥാൻ-ആർസിബി മത്സരം. നിലവില്‍ എട്ട് മാച്ചില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാൻ പോയന്റ് ടേബിളില്‍ എട്ടാംസ്ഥാനത്താണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് സഞ്ജു സാംസണ് പേശിവലിവ് അനുഭവപ്പെട്ടത്. തുടർന്ന് റിട്ടയേർഡ് ഹർട്ടായി താരം ക്രീസ് വിടുകയായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റിനെതിരായ മത്സരത്തിലും സഞ്ജു കളത്തിലിറങ്ങിയില്ല. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാഗാണ് ടീമിനെ നയിച്ചത്. വലതു ചൂണ്ടുവിരലിനേറ്റ പരിക്കിനെ തുടർന്ന് വിക്കറ്റ്കീപ്പിങ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇംപാക്‌ട് പ്ലെയറായാണ് സഞ്ജു ഇറങ്ങിയത്. പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സഞ്ജുവിന് പരിക്ക് വീണ്ടും വില്ലനായെത്തുകയായിരുന്നു

‘സഞ്ജു സുഖം പ്രാപിച്ചുവരികയാണെന്നും രാജസ്ഥാൻ മെഡിക്കല്‍ ടീമിന്റെ പരിചരണത്തില്‍ തുടരുമെന്നും ടീം അധികൃതർ വ്യക്തമാക്കി. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്നായി 224 റണ്‍സാണ് മലയാളി താരത്തിന്റെ സമ്ബാദ്യം. ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!