KSDLIVENEWS

Real news for everyone

ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരത്ത് 95 രൂപ കടന്ന് പെട്രോള്‍ വില

SHARE THIS ON

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.

ഇതോടെ കേരളത്തിലെ പെട്രോൾ വില 95 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തിരുവനന്തപുരത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയിൽ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്‌. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!