KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ന്യൂനപക്ഷ ക്ഷേമവും അടക്കം ഇരുപതോളം വകുപ്പുകള്‍; വിജ്ഞാപനം ഇറങ്ങി

SHARE THIS ON

തിരുവനന്തപുരം: പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉൾപ്പെടെ ഇരുപതോളം വകുപ്പുകൾ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.ടി. ജലീലാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യംചെയ്തിരുന്നത്. ഇത്തവണ വകുപ്പ് മുഖ്യമന്ത്രിയുടെമുഖ്യമന്ത്രിക്ക് ആഭ്യന്തരവും ന്യൂനപക്ഷ ക്ഷേമവും അടക്കം ഇരുപതോളം വകുപ്പുകള്‍; വിജ്ഞാപനം ഇറങ്ങി കീഴിലായത് രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

വീണ ജോർജ്ജിന് ആരോഗ്യം കൂടാതെ കുടുംബ ക്ഷേമം, വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളും നൽകിയിട്ടുണ്ട്. വകുപ്പുകൾ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച രാത്രിയാണ് ഇറങ്ങിയത്. മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ-

മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, ഐടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, നോർക്ക.

കെ. രാജൻ

റവന്യു, ലാന്റ് റെക്കോർഡ്സ്, സർവേ, ഭൂപരിഷ്കരണം, ഭവന നിർമാണം

റോഷി അഗസ്റ്റിൻ

ജലവിതരണം, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്മെന്റ്

കെ. കൃഷ്ണൻകുട്ടി

വൈദ്യുതി, അനർട്ട്

എ. കെ. ശശീന്ദ്രൻ

വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ

തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

ആന്റണി രാജു

റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോർ വെഹിക്കിൾ

വി. അബ്ദുറഹ്മാൻ

കായികം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീർത്ഥാടനം

ജി. ആർ. അനിൽ

ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഉപഭോക്തൃകാര്യം

കെ. എൻ. ബാലഗോപാൽ

ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി

പ്രഫ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി, സാമൂഹ്യനീതി

ജെ. ചിഞ്ചുറാണി

ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃശാല, കേരള വെറ്റററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല

എം. വി .ഗോവിന്ദൻ

എക്സൈസ്, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില

പി. എ .മുഹമ്മദ് റിയാസ്

പൊതുമരാമത്ത്, ടൂറിസം

പി. പ്രസാദ്

കൃഷി, കാർഷിക സർവകലാശാല, മണ്ണ് സംരക്ഷണം, വെയർ ഹൗസിങ് കോർപറേഷൻ

കെ. രാധാകൃഷ്ണൻ

പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം

പി. രാജീവ്

നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, കയർ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കശുവണ്ടി

സജി ചെറിയാൻ

ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതികൾ

വി. എൻ. വാസവൻ

സഹകരണം, രജിസ്ട്രേഷൻ

വീണ ജോർജ്

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം, കുടുംബക്ഷേമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!