KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ 13 മാവോയിസ്റ്റുകളെ കമാൻഡോകൾ വധിച്ചു. വനമേഖലയിൽ പോലീസ് ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീൽ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് കാട്ടിനുള്ളിൽ വെച്ച് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക കമാൻഡോ വിഭാഗമായ സി.60 യുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾ കാട്ടിനുള്ളിൽ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.
പോലീസിനെ കണ്ടയുടൻ മാവോയിസ്റ്റുകൾ വെടി വെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഡി.ഐ.ജി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ മറ്റുള്ളവർ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ഇവുരുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!