അഭയത്തിന് ആസ്ക് ആലംപാടി അരലക്ഷം രൂപ കൈമാറും

കലാ-കായിക, സാമുഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ , ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ജില്ലയിലെ എറ്റവും മികച്ച യൂത്ത് ക്ലബായ ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ആസ്ക് ആലംപാടി ) കാസർകോട് എരുതുംകടവിൽ നിർമാണം ആരംഭിച്ച ജില്ലയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററായ അഭയം ഡയാലിസിസ് സെന്ററിന് അരലക്ഷം ലക്ഷം രൂപ കൈമാറും.
2018 ലാണ് അഭയം നിർധനരോഗികൾക്കായി
സൗജന്യ ഡയാലിസിസ് എന്ന മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിച്ചത് .എന്നാൽ ഇപ്പോൾ അഭയം 10,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിട നിർമ്മാണ ഫണ്ടിലേക്കാണ് ജില്ലയിലെ എറ്റവും മികച്ച യൂത്ത് ക്ലബിന്റെ സഹായഹസ്തം.
ആസ്കിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്രു യുവകേന്ദ്രയുടെ പ്രത്യേക ജൂറി പുരസ്കാരം ,ജില്ലയിലെ മികച്ച യുത്ത് ക്ലബ്ബിനുള്ള പുരസ്കാരം, സ്വച്ച് ഭാരത് മിഷന്റെ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ക്ലബ്ബിനെ തേടിയെത്തിയിട്ടുണ്ട്.

