KSDLIVENEWS

Real news for everyone

ആമസോണില്‍ ഗോതമ്പിനെയും പിന്തള്ളി നമ്മുടെ ചക്ക; ആമസോണില്‍മാത്രം ഒരുകോടിയുടെ വിറ്റുവരവ്

SHARE THIS ON

ചക്കയെയും ചക്ക ഉത്പന്നങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭക്ഷ്യവിപണി തയ്യാറാണെന്നാണ് ഓണ്‍ലൈന്‍ വിപണി നല്‍കുന്ന സൂചന. അതുകൊണ്ടു തന്നെയാവണം ഭക്ഷ്യവിഭവ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളില്‍ ചക്ക അടിസ്ഥാനമാക്കിയുള്ളവയ്ക്ക് കൂടുതല്‍ പേര്‍ മുമ്പോട്ടുവരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന പദ്ധതിയില്‍ പത്തനംതിട്ട ജില്ലയെ ചക്കയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ഇത് ചക്ക സ്റ്റാര്‍ട്ട് സംരംഭകര്‍ക്ക് പ്രോത്സാഹനമാണ്. പുതിയ ചക്ക ഉത്പന്നങ്ങളില്‍ ഏറെ പ്രിയം ചക്കപ്പൊടിക്കാണ്. അതിന്റെ പ്രധാന കമ്പോളം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും ഉത്തരേന്ത്യയുമാണെന്ന് ചക്ക സംരംഭകരില്‍ മുമ്പില്‍ നില്‍ക്കുന്ന ആലുവ സ്വദേശി ജെയിംസ് ജോസഫ് പറയുന്നു. മൈക്രോസോഫ്റ്റിലെ ആത്യാകര്‍ഷക പദവി ഒഴിഞ്ഞ് കേരളത്തിലെത്തി ചക്കപ്പൊടി നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ ചക്ക ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമിയില്‍ ഏഴുവര്‍ഷം മുമ്പ് വന്ന ‘ചതിക്കാത്ത ചക്ക’ എന്ന പരമ്പരയിലൂടെ ചക്കയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് ഈ രംഗത്ത് ലഭിച്ച ആദ്യ പ്രചോദനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!