KSDLIVENEWS

Real news for everyone

പി.സി ജോര്‍ജിനെത്തേടി കൊച്ചി പോലീസ് വീട്ടിലെത്തി; ജോര്‍ജ് സ്ഥലത്തില്ല

SHARE THIS ON

പൂഞ്ഞാര്‍: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസ് പരിശോധന. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍ എം.എല്‍.എ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയത്.


മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റിന് വഴിയൊരുങ്ങുമെന്ന സൂചനയുള്ളതിനാല്‍ പി.സി ജോര്‍ജ് വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാന്‍ കഴിഞ്ഞില്ല. പോലീസ് ഇപ്പോഴും വീട്ടില്‍ ക്യമ്പ് ചെയ്യുകയാണ്.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!