പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി രാഹുൽ പൊലീസ് സ്റ്റേഷനിൽ; ഡൽഹിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ. വിദ്യാർഥിക്കുനേരെ പെല്ലറ്റ് ആക്രമണം നടത്തിയ പൊലീസുകാരനെതിരെ പരാതി നൽകാനാണ് രാഹുൽ വിദ്യാർഥിക്കൊപ്പം സ്റ്റേഷനിലെത്തിയത്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസ് എടുക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാൽ രാഹുലും വിദ്യാർഥിയുമുൾപ്പെടെ ഉള്ളവർ ധർണയിരിക്കുകയാണ്.
സാഹിൽ ലോചവ് എന്ന വിദ്യാർഥിക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. സാഹിൽ നേരത്തെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ വിവരങ്ങൾ നൽകാൻ പൊലീസ് തയാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

