30 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ്; 3,737 കോടി രൂപ ഇതിനായി മാറ്റിവെച്ചുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: 30 ലക്ഷം ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 3,737 കോടി രൂപ മാറ്റിവെച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. നോണ്‍ ഗസ്റ്റഡ് തസ്തികയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക.
ബോണസ് നല്‍കുന്നതിലൂടെ രാജ്യത്തെ ഉപഭോഗം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാവും പണം നല്‍കുക. വിജയദശമിക്ക് മുമ്ബ് പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഒക്ടോബര്‍ 12ന് സമ്ബദ്വ്യവസ്ഥയുടെ ഉണര്‍വിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ 73,000 കോടിയുടെ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു

