അഫ്ഗാനിസ്ഥാനിൽ പാക് വിസയ്ക്ക് വേണ്ടി തിക്കും തിരക്കും; 15 പേർ മരിച്ചു

കാബൂള്‍: രാജ്യം വിടാന്‍ വിസ ലഭിക്കുന്നതിനായി പാക് കോണ്‍സുലേറ്റിന് മുന്നില്‍ കാത്തുനിന്ന ആളുകള്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേര് മരിച്ചു. ചൊവ്വാഴ്ച പാക് വിസക്കായി ഫുട്ബോള്‍ മൈതാനത്ത് ആയിരക്കണക്കിന് അഫ്ഗാനിസ്ഥാന്കാരാണ് തടിച്ചുകൂടിയത്. മരിച്ചവരില്‍ 11 പേര് സ്ത്രീകളാണ്. വയോധികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വീസ സെന്ററില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാന്‍ അപേക്ഷകരെ അടുത്തുള്ള ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്കാണ് വിളിച്ചത്. ചികിത്സയ്ക്കും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി പാക്കിസ്ഥാനിലേക്കുപോകാന് വീസ സ്വന്തമാക്കാന്‍ നംഗര്‍ഹാറില്‍ നിന്നും സമീപ പ്രവിശ്യകളില്‍ നിന്നും മൂവായിരത്തോളം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്.അതിരാവിലെ തന്നെ നിരവധി പേര് എത്തിയിരുന്നു.

