KSDLIVENEWS

Real news for everyone

ട്രംപിന് പിന്നാലെ മോദിക്കും അധികാര ചലനമുണ്ടാകും ഹോളിവുഡ് താരം ജോൺ കുസാക്

SHARE THIS ON

ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാര ചലനമുണ്ടാകുമെന്ന് ഹോളിവുഡ് താരം ജോണ്‍ കുസാക്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നരേന്ദ്രമോദിയുടെയും ആര്‍എസ്‌എസിന്റെയും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ജോണ്‍ കുസാക്. നേരത്തെ ട്രംപിനെ നാസികളോട് ഉപമിച്ച്‌ കുസാക് രംഗത്ത് വന്നിരുന്നു.

പ്രസിഡന്റ് നാമനിര്‍ദ്ദേശത്തിനായി ഡെമോക്രാറ്റ് തുളസി ഗബ്ബാര്‍ഡിനെ പിന്തുണച്ച യുഎസിലെ ചില ഗ്രൂപ്പുകള്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ടിരുന്നവെന്ന ദി കര്‍വാന്റെ ലേഖനത്തിനൊപ്പമാണ് കുസാക് മോദിക്കെതിരായ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ട്രംപിന് സമാനമായി മോദിക്കും ഇന്നല്ലെങ്കില്‍ നാളെ അധികാര ചലനം സംഭവിക്കട്ടെ എന്നായിരുന്നു ട്വീറ്റ്.ട്രംപിന് പിന്നാലെ മോദിയ്ക്കും ഇന്നല്ലെങ്കില്‍ നാളെ അധികാര ചലനമുണ്ടാകുമെന്ന് കരുതുന്നു.

ട്രംപിന്റെ സന്ദര്‍ശത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന സംഘപരിവാര്‍ ആക്രമണത്തെ ജോണ്‍ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്്. ഇത് ഫാസിസമാണ്. രാജ്യത്ത് അക്രമണങ്ങളും വിദ്വേഷ ചിന്തയും പടര്‍ത്തുകയല്ലാതെ ഗുണകരമായ മറ്റ് നേട്ടങ്ങളൊന്നും കൊണ്ടുവരാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ലെന്നായിരുന്നു അന്ന് കുസാക് ട്വീറ്റ് ചെയ്തത്. രാജ്യത്ത് നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിനും ജോണ്‍ പിന്തുണ അറിയിച്ചിരുന്നു.

മോദി ട്രംപിനേക്കാള്‍ കൂര്‍മ്മ ബുദ്ധിക്കാരനാണ്. അതിനാല്‍ തന്നെ അയാള്‍ കൂടുതല്‍ അപകടകാരിയുമാണെന്ന് ജോണ്‍ കുസാക് 2019 മെയില്‍ ട്വീറ്റ് ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നടിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ജോണ്‍ കുസാക്.

ഗുജറാത്ത് കലാപം നയിച്ച ആര്‍എസ്‌എസിന്റെ നേതാക്കളിലൊരാളാണ് നരേന്ദ്ര മോദി. അയാള്‍ ട്രംപിനേക്കാള്‍ മികച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ അപകടകാരികൂടിയാണ്.

തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ജോണ്‍ കുസാക്. അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ അംഗം കൂടിയാണ് ജോണ്‍. കോണ്‍ എയര്‍, 2012, ഐഡെന്റിറ്റി, അമേരിക്കാസ് സ്വീറ്റ് ഹാര്‍ട്ട് എന്നീ ചിത്രങ്ങളില്‍ ജോണ്‍ കുസാക് അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!