അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേകം സമ്പർക്കവിലക്ക് വേണ്ടാ

ന്യൂഡൽഹി:വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേക സമ്പർക്കകേന്ദ്രത്തിലേക്ക് മാറേണ്ടതില്ലെന്ന് കേന്ദ്രം. അന്താരാഷ്ട്ര യാത്രക്കാരുടെ പുതുക്കിയ യാത്രാമാർഗരേഖയിലാണ് നിർദേശം.
ഒമിക്രോൺ പശ്ചാത്തലത്തിലാണ് ‘ഹൈ റിസ്ക്’ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ, പുതുക്കിയ മാർഗരേഖ പ്രകാരം സ്വന്തംനിലയിൽ സമ്പർക്കവിലക്കിലിരിക്കാൻ ശേഷിയുള്ളവർക്ക് അത് അനുവദിക്കും. ഏഴുദിവസം നിരീക്ഷണത്തിലിരുന്നശേഷം എട്ടാംദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമുക്തി ഉറപ്പാക്കണം. ശനിയാഴ്ച മാറ്റം നിലവിൽവരും.
കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ സാംപിളുകൾ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കും. നെഗറ്റീവായവർ വീടുകളിൽ ഏഴുദിവസം സമ്പർക്ക വിലക്കിലിരിക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു.

