KSDLIVENEWS

Real news for everyone

സുപ്രീം കോടതിക്കെതിരായ പരമാര്‍ശം; യതി നരസിംഹാനന്ദനെതിരെ കോടതിയലക്ഷ്യ കേസ്

SHARE THIS ON

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരായ പരമാര്‍ശങ്ങള്‍ നടത്തിയതിന് യതി നരസിംഹാനന്ദനെതിരെ കോടതിയലക്ഷ്യ കേസ്. കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നല്‍കി.

ഒരു അഭിമുഖത്തിനിടെയാണ് കോടതിക്കും ഭരണഘടനയ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയത്. ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് നരസിംഹാനന്ദ് അടുത്തിടെ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികളെക്കുറിച്ചാണ് പരാമര്‍ശം ഉന്നയിച്ചത്.

ഇവിടത്തെ സംവിധാനത്തിലും രാഷ്ട്രീയക്കാരിലും സുപ്രീം കോടതിയിലും വിശ്വസിക്കുന്നവര്‍ പട്ടിയേപ്പോലെ ചാവുമെന്ന് ഇയാള്‍ പറഞ്ഞു. ഇത് കോടതിയലക്ഷ്യമാണെന്നുകാട്ടി സാമൂഹികപ്രവര്‍ത്തകന്‍ ഷാച്ചി നെല്ലി നല്‍കിയ പരാതിക്കാണ് അറ്റോണി അനുമതി നല്‍കിയത്.

സുപ്രീം കോടതിയിലും ഭരണഘടനയിലും വിശ്വാസമില്ല. 100 കോടി ഹിന്ദുക്കള്‍ക്കെതിരാണ് ഭരണഘടന. അതില്‍ വിശ്വസിക്കുന്നവര്‍ വധിക്കപ്പെടുമെന്നും നരസിംഹാനന്ദ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!