മോദിയുടെ സന്ദർശനം മറ്റന്നാള്‍: കശ്മീരില്‍ ഭീകരാക്രമണങ്ങള്‍; സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെ കശ്മീരിന്റെ വിവിധയിടങ്ങളില്‍ ഭീകരാക്രമണ പരമ്പര. ഒരു സി.ഐ.എസ്.എഫ് സൈനികന് വിരമൃത്യു വരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നാല് ഭീകരരെ വധിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ സുന്‍ജിയാന്‍ സൈനിക ക്യാമ്പ്, ബാരാമുള്ള, ചദ്ധ ക്യാമ്പ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണമുണ്ടായത്. സുന്ജിയാനിലെ അക്രമത്തിലാണ് സൈനികന് വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സി.ഐ.എസ്.എഫ് എ.എസ്.ഐയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

