KSDLIVENEWS

Real news for everyone

പ്ലസ് വണ്‍ പ്രവേശന സമയ പരിധി നീട്ടി; തിങ്കളാഴ്ച വരെ അപേക്ഷിക്കാം

SHARE THIS ON

കൊച്ചി∙ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത പശ്ചാത്തലത്തിൽ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇന്ന് ഉച്ചയ്ക്ക് സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിരുന്നു.

വിദ്യാർഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവൻ ഇന്നുവരെ സമയപരിധി നീട്ടിയിരുന്നു. ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വൈകുന്നത് സംസ്ഥാന സിലബസിലേക്കു മാറാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!