ദേശീയ തലത്തില്‍ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാര്‍ഹമായ കാര്യം; മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 13 പുരസ്‍കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവരേയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. ദേശീയ തലത്തില്‍ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് സച്ചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരം. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. മലയാള സിനിമക്ക് തുടര്‍ന്നും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെ എന്നാശംസിക്കുനെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു

