KSDLIVENEWS

Real news for everyone

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഏഴാം ഉറൂസ്; ആത്മീയതയിലലിഞ്ഞ് സ്വലാത്ത്, ബുര്‍ദ മജ്‌ലിസ്

SHARE THIS ON

മഞ്ചേശ്വരം | മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ ഏഴാമത് ഉറൂസ് ഒന്നാം ദിനം നടന്ന സ്വലാത്ത്, ബുര്‍ദ മജ്‌ലിസ് ആത്മീയതയില്‍ അലിഞ്ഞ് ചേര്‍ന്നു. സയ്യിദ് അഹ്‌മദുല്‍ മുഖ്താര്‍ തങ്ങള്‍ കുമ്ബോല്‍ പ്രാരംഭ പ്രാര്‍ഥന നടത്തി.

സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി സ്വലാത്തിനും, ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍ ബുര്‍ദ മജ്‌ലിസിനും നേതൃത്വം നല്‍കി. നാളെ രാത്രി ഏഴിന് നടക്കുന്ന ജല്‍സത്തുല്‍ മഹബ്ബമില്‍ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!