ജീവിതം അവസാനിപ്പിക്കുന്നു’; സ്റ്റാറ്റസ് ഇട്ടതിന് പിന്നാലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിൻ്റെ ഭാര്യയുമായ സി കെ ഫർസീന(35) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റാറ്റസായി വയ്ക്കുകയും ചെയ്തു. തിങ്കളാഴ്‌ച ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറയുന്നു.

