KSDLIVENEWS

Real news for everyone

ബിജെപി നേതാവ് ഏക്നാഥ് ഖഡ്സേ എൻസിപിയിലേക്ക്

SHARE THIS ON

മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ ഏക്നാഥ് ഖഡ്സേ പാര്‍ട്ടിവിട്ടു. ഖഡ്‌സെ വെള്ളിയാഴ്ച എന്‍സിപിയില്‍ ചേരുമന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ അറിയിച്ചു.ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്താണു പാര്‍ട്ടി വിടുന്നതെന്നും കേന്ദ്രനേതാക്കളോടു വിയോജിപ്പില്ലെന്നും ഖഡ്സെ പറഞ്ഞു.

ഫഡ്‌നാവിസ് മന്ത്രസഭയിലെ റവന്യു മന്ത്രി ആയിരുന്ന ഖഡ്സെ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2016 ല്‍ രാജി വെച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ തയ്യാറെടുത്തെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ല. ഇതോടെ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ഖഡ്സെ.ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപി വിടാനുള്ള തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!