നേപ്പാളിലേക്ക് തൂക്കുപാലം വീണ്ടും തുറക്കുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദര്‍ച്ചോലയില്‍ നേപ്പാളുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര തൂക്കുപാലം വീണ്ടുതുറക്കുന്നു- എ എന്‍ഐ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനയിലുള്‍പ്പെടെ സേവനമനുഷ്ഠിച്ച് വിരമിച്ച നേപ്പാളികള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായ് ഇന്ത്യയിലെ ബാങ്കുകളെയും പോസ്റ്റ് ഓഫിസുകളെയും സമീപിക്കേണ്ടതുണ്ട്. ഇവര്‍ക്കുള്ള യാത്രാ സൗകര്യമെന്ന നിലയിലാണ് ദര്‍ച്ചോല രാജ്യാന്തര തൂക്കുപാലം വീണ്ടും തുറക്കുന്നത്.
ആഴ്ച്ചയില്‍ മൂന്നുദിവസം രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് രണ്ടു വരെ അഞ്ചു മണിക്കൂര്‍ വീതം പാലം തുറന്നിടും. നേപ്പാള്‍ സര്‍ക്കാരിന്‍്റെ അഭ്യര്‍ത്ഥനമാനിച്ചാണ് പാലം വീണ്ടും തുറന്നുകൊടുത്തത്.
ഒക്ടോബര്‍ 21 ന് പാലം വീണ്ടും തുറന്നപ്പോള്‍ 238 നേപ്പാളി മുന്‍ ഇന്ത്യന്‍ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങാനായി ഇന്ത്യയിലെത്തി. 151 ഇന്ത്യക്കാര്‍ പാലത്തിലൂടെ നേപ്പാളിലേക്കും പോയി. എല്ലാ മാസവും ഈ സൗകര്യം നേപ്പാളികളായ മുന്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഉപയുക്തമാക്കാമെന്ന് ദര്‍ച്ചോല ഡെപ്യൂട്ടി കളക്ടര്‍ അനില്‍ കുമാര്‍ ശുക്ല പറഞ്ഞു.

