KSDLIVENEWS

Real news for everyone

സഞ്ജിത്ത് വധം : ബേക്കറി ജീവനക്കാരനടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

SHARE THIS ON

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരനടക്കം മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍.

ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് അതീവരഹസ്യമായാണ് പോലീസ് ഇവരെ പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ സുബൈര്‍, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്.

നാലുമാസം മുന്‍പ് മുണ്ടക്കയത്തെത്തിയ സുബൈര്‍ BSNL എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തില്‍ പങ്കുള്ള സുഹൃത്തുക്കള്‍ ഇവിടെയെത്തിയാണ് താമസിച്ചു വന്നത്. എന്നാല്‍ ഇത് ബേക്കറിയുടമയ്‌ക്കോ കെട്ടിട ഉടമയ്‌ക്കോ അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രത്യേക സംഘം പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പോലും അറിയിക്കാതെയാണ് ഇവിടെയെത്തിയതും പ്രതികളെ പിടികൂടിയതും.

പ്രതികളെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്മീഡിയയിലടക്കം ഉയരുന്നത്. ഭാര്യയുടെ കണ്മുന്നില്‍ വെച്ചാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. സംഭവത്തില്‍ ഭാര്യ ദൃക്‌സാക്ഷിയുമാണ്. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ അമിത്ഷായെ കാണാനിരിക്കുമ്ബോഴാണ് പ്രതികളെ പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!